Make an Appointment Fellowship Contact Us
Open laptop computer with notebook and pen lying next to it

മുട്ട് തേയ്മാനം മാറ്റാൻ പറ്റുമോ ??

മുട്ട് തേയ്മാനം മാറ്റാൻ പറ്റുമോ ????

ഏതൊരു സാധാരണക്കാരൻറെയും മനസ്സിൽ ഉയർന്നു വരുന്ന ഒരു  ചോദ്യമാണിത് .മുട്ട് വേദന തുടങ്ങിക്കഴിഞ്ഞാൽ മനസ്സിൽ ആധിയാണ്.തേയ്മാനം തുടങ്ങിയോ ?, ഇനി എനിക്ക് നടക്കാനും മുട്ട് മടക്കാനും പറ്റില്ലേ ?എന്റെ നിസ്കാരം കസേരയിൽ ഇരുന്നാകുമോ  ? എന്നിങ്ങനെ നിരവധി സംശയങ്ങൾ മനസ്സിനെ കലുഷിതമാക്കും .

യഥാർത്ഥത്തിൽ  എന്താണു മുട്ട് തേയ്മാനം??

നമ്മുടെ മുട്ടിന്റെ രണ്ടെല്ലുകൾക്കിടയിൽ ഒരു  ക്യൂഷൻ പോലെ തരുണാസ്ഥി അഥവാ കാർട്ടിലേജ് ഉണ്ട് യഥാർത്ഥത്തിൽ ഇതിനാണ് തേയ്മാനം സംഭവിക്കുന്നതും ദ്രവിച്ചു പോകുന്നതും (ചിത്രം കാണുക).അതിനെയാണു  മുട്ട് തേയ്മാനം അഥവാ ഓസ്റ്റിയോആർത്രൈറ്റിസ്‌ എന്ന് പറയുന്നത്.കാർട്ടിലേജ്  ക്യൂഷന് തേയ്മാനം കൂടുന്നതനുസരിച്ചു എല്ലുകൾ തമ്മിൽ ഉരയാനും മുട്ട് വളയാനും തുടങ്ങും .അവസാനം മുട്ട് മാറ്റി വെക്കേണ്ട അവസ്ഥയിലേക്കെത്തിച്ചേരുന്നു.

എങ്ങനെ നമുക്കിത് തടയാൻ കഴിയും??

മുട്ട് തേയ്മാനം നേരത്തെ കണ്ടെത്തി ചികിത്സിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം .തുടക്കത്തിൽ വ്യായാമവും ശരീരഭാരം നിയന്ത്രിക്കുന്നതും തേയ്മാനം കൂടുന്നത് തടയാൻ സഹായിക്കും.വേദന കുറയാനും തേയ്മാനത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്ന നിരവധി ചികിത്സാ മാർഗ്ഗങ്ങളുണ്ട് .എന്നാൽ നേരത്തെ ദ്രവിച്ചിരിക്കുന്ന തരുണാസ്ഥിയെ പൂർവ സ്ഥിതിയിലാക്കുന്ന നൂതനമായ ചികിത്സാ രീതികളും ഇന്ന് ലഭ്യമാണ്.പ്ലേറ്റ്ലറ്റ്‌ റിച് പ്ലാസ്മ തെറാപ്പി (Platelet  rich plasma therapy ) എന്നാണ് ഇത് അറിയപ്പെടുന്നത്.

എന്താണ് പ്ലേറ്റ്ലറ്റ്‌ റിച് പ്ലാസ്മ (PRP) തെറാപ്പി ??

നമ്മുടെ ശരീരത്തിലെ പരിക്കുകൾ റിപ്പയർ ചെയ്യാൻ കഴിവുള്ള കോശങ്ങൾ നമ്മുടെ രക്തത്തിലുണ്ട് .പ്ലേറ്റ്ലറ്റ്‌  എന്നറിയപ്പെടുന്ന ഈ കൊച്ചു  രക്തകോശങ്ങൾ ശരീരത്തിലെ വിവിധ കലകളെ റിപ്പയർ ചെയ്യുന്ന വളർച്ച ഘടകങ്ങൾ കൊണ്ട് സമ്പന്നമാണ് .ഈ കോശങ്ങളെ മാത്രമായി പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ വേർതിരിച്ചെടുക്കുകയും അത് മുട്ടിന്റെ ദ്രവിച്ചിരിക്കുന്ന ഭാഗങ്ങളിലേക്ക് അൾട്രാസൗണ്ട് സ്കാനിങ്ങിന്റെ സഹായത്തോടെ  നൽകുകയും ചെയ്യുന്ന രീതിയാണ്  PRP തെറാപ്പി .രോഗിയുടെ രക്തം തന്നെ ഉപയോഗിക്കുന്നതിനാൽ ഇതിനു മറ്റു പാർശ്വഫലങ്ങളില്ല എന്നുള്ളതും ഇത് കേവലം ലക്ഷണങ്ങൾ മാറ്റുന്നതിന് പകരം അസുഖം മാറ്റിയെടുക്കുന്നു എന്നതും ഈ ചികിത്സാ രീതിയെ വേറിട്ട് നിർത്തുന്നു .

(തുടരും)